ഈ വിഭാഗത്തിലെ ശേഖരങ്ങള്‍: വിവരാവകാശം

വിവരാവകാശം – ഒന്നാമത്തെ അപ്പീല്‍

റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുകണക്കിന് പേജുകള്‍ ഉള്ളതില്‍ നിന്ന് ഭാഗികമായി മാത്രം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. നൂറുകണക്കിന് പേജുകള്‍ അടങ്ങിയ പൂര്‍ണ വിവരങ്ങള്‍ ഒരു സി.ഡി യില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാമത്തെ അപ്പീലായി അപ്പിലേറ്റ് അതോറിറ്റിക്ക് അപേക്ഷ രൂപത്തില്‍ 20-02-2008 ല്‍ ഒരു ഈമെയില്‍ സന്ദേശം (ഡോക്കുമെന്റ് രൂപത്തില്‍) അയച്ചു. അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡ് തന്ന മറുപടിയുടെയും കോപ്പികള്‍ മൂന്ന് ഫയലുകളായി അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രസ്തുത അപേക്ഷയുടെ [...]

വിവരാവകാശം – റബ്ബര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ച ആദ്യത്തെ വിവരം

2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ ലഭിക്കുന്നത്. പ്രസ്തുത നിയമത്തിന് ഒരായിരം സ്തുതി. 24.01-08 ല്‍ അയച്ച അപേക്ഷയില്‍ പ്രകാരം ലഭിച്ച കത്ത് ഇതാണ്. അത് HTML രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല രാജ്യങ്ങളിലേയ്ക്കും താണവിലയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത് സുതാര്യമാണോ എന്നരന്വേഷണം കൂടിയാണ് [...]