2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി

വിവരാവകാശനിയമം പ്രയോജനപ്പെടുത്തി റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൊടുത്ത അപേക്ഷയും അതുമായി ബന്ധപ്പെട്ട മേല്‍ നടപടികളും ഡോക്കുമെന്റ് അല്ലെങ്കില്‍ HTML എന്നീ ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.

അപേക്ഷ ആംഗലേയത്തില്‍ / HTML

1. അപേക്ഷ തയ്യാറാക്കി അയച്ചത് പത്തുരൂപ കോര്‍ട്ട് ഫീസ്റ്റാമ്പ് ഒട്ടിച്ച് രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി അയച്ചു. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/-രൂപ, രജിസ്റ്റേര്‍ഡ് ജോസ്റ്റ് ഫീ 22/- രൂപ). അപേക്ഷ കവറിലിടാതെ മടക്കി സ്റ്റാപ്ലറിന്റെ സഹായത്താല്‍ പിന്‍ ചെയ്ത് പുറമെ അഡ്രസ് എഴുതിയാണ് അയക്കുന്നത്. അത്കാരണം കിട്ടിയത് ഒഴിഞ്ഞ കവറാണ് എന്ന് പറയില്ലല്ലോ.

കിട്ടിയ മറുപടി ആംഗലേയത്തില്‍ / HTML

മേല്‍ക്കാണുന്ന മറുപടി ലഭിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കോര്‍ട്ട് ഫീസ്റ്റാമ്പ് പോര എന്ന് എന്‍.ടി.വി ഡയറക്ടര്‍ ഏലിയാസ് ജോണില്‍ നിന്ന് മനസിലാക്കിയതിന്റെ വെളിച്ചത്തില്‍ അതേ അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അയച്ചു.

2. രണ്ടാമതും അപേക്ഷയില്‍ ഡിമാന്റ് ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അക്നോളഡ്ജ്മെന്റോടുകൂടി രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായിത്തന്നെ അയച്ചു. പ്രസ്തുത കോപ്പിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ആംഗലേയത്തില്‍ എന്നത്. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/- രൂപ, പത്തുരൂപയുടെ DD ക്ക് 30/- രൂപ കമ്മിഷന്‍, രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റിന് 25/- രൂപ.)

24/1/08 ലെ അപേക്ഷയ്ക്ക് കിട്ടിയ മറുപടി / HTML പ്രകാരം ഏറ്റവും താണ പോസ്റ്റല്‍ ഓര്‍ഡര്‍ പത്തുരൂപയും കമ്മിഷന്‍ ഒരു രൂപയും ചെലവാക്കി കൈകൊണ്ട് എഴുതിയ അപേക്ഷ / HTML അക്നോളഡ്ജ്മെന്റ് ഉള്‍പ്പെടെ രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി 25/- രൂപ ചെചവാക്കി അയച്ചു.

കയറ്റുമതി നടന്നത് 14-ാം പേജ് പ്രകാരം ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 30 – 2007 ല്‍ പ്രസിദ്ധീകരിച്ചത്.

Advertisements

6 Comments

 1. Posted ഫെബ്രുവരി 12, 2008 at 5:35 pm | Permalink

  പഠിച്ച പണി പതിനെട്ടും നോക്കി. ഒരു ലിങ്കും വര്‍ക്ക്‌ ചെയ്യുന്നില്ല. പിന്നെങ്ങനെ ഇക്കഥയൊന്നു മനസ്സിലാക്കാന്‍.

 2. Posted ഫെബ്രുവരി 12, 2008 at 7:18 pm | Permalink

  ചന്ദ്രേട്ടാ,

  വായിച്ചു. താങ്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയം തന്നെ. തെറ്റും ശരിയും മനസ്സിലാക്കാന്‍ ഇത് എല്ലാവര്‍ക്കും ഉപകരിക്കുമല്ലോ.

  അഭിനന്ദനങ്ങള്‍. ആശംസകള്‍.

 3. Posted ഫെബ്രുവരി 12, 2008 at 8:25 pm | Permalink

  അങ്കിളിന് വേണ്ടി HTML ഫയലുകളായും ലഭ്യമാക്കുന്നു. ഇപ്പോള്‍ തുറക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

 4. Posted ഫെബ്രുവരി 12, 2008 at 9:17 pm | Permalink

  കഥകള്‍ മുഴുവന്‍ വായിച്ചു. എന്റെ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ കുറേ ചിലവെങ്കിലും ഒഴിവാക്കാമായിരുന്നു.

  തരാമെന്ന്‌ സമ്മതിച്ച വിവരം എത്രത്തോളം പ്രയോജനപ്പെടുമെന്നറിയാനായി കാത്തിരിക്കുന്നു.

 5. Posted ഫെബ്രുവരി 13, 2008 at 6:31 am | Permalink

  പ്രതികരിച്ചതിന് മാത്യുവിനും അങ്കിളിനും നന്ദി.
  അങ്കിളെ, ചെലവ് ഒഴിവാക്കുന്നതിനെക്കാള്‍ പ്രധാനം കൈമോശം വരാതെ വിവരങ്ങള്‍ ലഭിക്കുക എന്നതാണ്. എന്തായാലും ഞാനുദ്ദേശിക്കുന്ന ലക്ഷ്യം കാണുന്നതുവരെ അറിയുവാനുള്ള അവകാശവുമായി മുന്നോട്ട് പോകും.റബ്ബര്‍ ബോര്‍ഡില്‍ നിന്ന് തരാമെന്ന് പറഞ്ഞ മൂന്ന് പേജുകള്‍ കിട്ടിയ ശേഷം അടുത്ത പരാതി ഏതു രീതിയില്‍ അയക്കണമെന്ന് തീരുമാനിക്കാം.

 6. Posted ഫെബ്രുവരി 19, 2008 at 12:40 pm | Permalink

  Please verify the website of Central Information Commission: http://www.cic.gov.in in which there are so many decisions and punishments against Rubber Board for not furnishing required information. You must apply the 2nd appeal with the CIC.
  Thank you for the kind look into our Blog.


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *

*
*

%d bloggers like this: