വിവരാവകാശം – റബ്ബര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ച ആദ്യത്തെ വിവരം

2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ ലഭിക്കുന്നത്. പ്രസ്തുത നിയമത്തിന് ഒരായിരം സ്തുതി. 24.01-08 ല്‍ അയച്ച അപേക്ഷയില്‍ പ്രകാരം ലഭിച്ച കത്ത് ഇതാണ്. അത് HTML രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല രാജ്യങ്ങളിലേയ്ക്കും താണവിലയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത് സുതാര്യമാണോ എന്നരന്വേഷണം കൂടിയാണ് ഈ പേജ് പ്രസിദ്ധീകരിക്കുന്നതിലൂടെ ആഗ്രഹിക്കുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കുവാനെന്ന വ്യാജേന സെസ്, വാറ്റ്, ഗ്രേഡിംഗ് മുതലായവയില്‍ ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് നടത്തുന്ന താണവിലക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാനും വന്‍കിട ഉല്പന്ന നിര്‍മാമാതാക്കളെ കുറുക്ക് വഴികളിലൂടെ സഹായിക്കുവാനാണ് എന്ന് സംശയം ജനിപ്പിക്കുന്നതാണ്.

ലഭ്യമായ കണക്കുകള്‍ എക്സല്‍ വര്‍ക്ക് ഷീറ്റുകളായി പ്രതികിലോ വിലയും കൂടി കണക്കാക്കി അവതരിപ്പിക്കുന്നു. വര്‍ക്ക് ഷീറ്റിലെ ആറാം പേജില്‍ ലഭ്യമായ ഗ്രാഫ് പ്രകാരം 69 രൂപയോടടുത്ത് മാത്രമേ ആഭ്യന്തരവിപണിയില്‍ വില താണിട്ടുള്ളു എന്ന് മനസിലാക്കാം. ഒരു ഇന്‍ഡ്യന്‍ നിര്‍മാതാവിന് 1.50 രൂപ സെസും, 4% വാറ്റും നല്‍കണം. വാങ്ങിയവിലയിലും താണ കയറ്റുമതി എന്തിന് വേണ്ടിയാണ്?

56544.725 ടണ്ണുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ അതിലെ ഉണക്ക റബ്ബറിന്റെ അളവ് 50122.151 ടണ്ണുകളായിരുന്നു. കാരണം കയറ്റുമതി ചെയ്ത 60% drc ലാറ്റെക്സ് 16056.427 ടണ്ണുകളാണ് എങ്കില്‍ അതിലടങ്ങിയിരുന്ന ഉണക്ക റബ്ബറിന്റെ അളവ് 9633.853 ടണ്ണുകള്‍ ആയിരുന്നു. 40% റബ്ബറേതര വസ്തുക്കള്‍ 6422.574 ടണ്ണുകളായിരുന്നു. ആകെ ഉല്പാദനത്തിലും 60% ഡി.ആര്‍.സി ലാറ്റെക്സ് കൂടുതല്‍ ഉല്പാദിപ്പിച്ചാല്‍ പ്രൊഡക്ടിവിറ്റിയും വര്‍ദ്ധിപ്പിക്കാം.

89699 ടണ്ണുകള്‍ ഇറക്കുമതി ചെയ്തതില്‍ റബ്ബറേതരവസ്തുക്കളുള്ള ലാറ്റെക്സ് 1301 ടണ്ണുകളും വിലക്കുറവുള്ള ബ്ലോക്ക് റബ്ബര്‍ 55075 ടണ്ണുകളും ആണ്. അന്താരാഷ്ട്ര ശരാശരി വില 9779 രൂപ പ്രതി ക്വിന്റല്‍ ആയിരുന്നപ്പോള്‍ ശരാശരി ഇറക്കുമതി മൂല്യം 8698 രൂപ പ്രതി ക്വിന്റല്‍ ആയിരുന്നു.

Advertisements

One Comment

  1. Patteri
    Posted ഫെബ്രുവരി 18, 2008 at 3:12 pm | Permalink

    Good efforts!!!


അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *

*
*

%d bloggers like this: