വിവരാവകാശം നിഷേധിക്കാന്‍ പഴുതുകള്‍ ഏറെ

വിവരാവകാശം നിലവില്‍ വന്നത് ഭരണ സുതാര്യത ഉറപ്പാക്കുകയും ഒരു പൌരന്‍ പത്തുരൂപ ഫീസ് നല്‍കി ആവശ്യപ്പെടുന്ന രേഖ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ അടച്ചാല്‍ മുപ്പത് ദിവസങ്ങള്‍ക്കകം ലഭ്യമാക്കും എന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് തിരിമറികള്‍ക്ക് ധാരാളം അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നതായി കാണാം. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി (ചാരിറ്റബിള്‍ സൊസൈറ്റി) യുടെ സെക്രട്ടറിയായ ഞാനും വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഉണ്ണികൃഷ്ണന്‍ (ലക്ചറര്‍ ചങ്ങനാശേരി എസ്.ഡി. കോളേജ്) അവര്‍കള്‍ക്കൊപ്പം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ അതി സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറെ (ശ്രീ സിബി മാത്യു) കേരളസ്റ്റേറ്റ് കോപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനെതിരായ പരാതിയുമായി ചെന്നു കണ്ടു. അദ്ദേഹം പറഞ്ഞത് കോപ്പറേറ്റീവ് സൊസൈറ്റികള്‍ പരിശോധിക്കുവാനുള്ള അധികാരം ഞങ്ങള്‍ക്കില്ല. നിങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ അടുത്ത് പരാതിപ്പെടുക. അവര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് പരിശോധിക്കുവാന്‍ കഴിയുകയുള്ളു.

കര്‍ഷകരില്‍ നിന്ന് നാലാം തരത്തിന് താഴെ മാത്രം വാങ്ങുന്ന റബ്ബര്‍ മാര്‍ക്ക് ചിലരില്‍ നിന്ന് ആര്‍എസ്എസ് 1x വാങ്ങുകയും അവരുടെ സൈറ്റില്‍ വില പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. വിവരാവകാശ നിയമം 2005 പ്രകാരം 5-12-2008 ല്‍ പ്രസ്തുത വര്‍ഷം ഓണത്തിന് ശേഷം റബ്ബറിന് ദിനം പ്രതി അഞ്ച് രൂപയില്‍ക്കൂടുതല്‍ വിലയിടിയുകയുണ്ടായി പല ദിവസങ്ങളിലും. ഞാന്‍ രേഖാമൂലം ആവശ്യപ്പെട്ടത് കേരളത്തിലെ കോപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ഒരു നിശ്ചിത കാലയളവില്‍ കേരളത്തില്‍ നിന്നും ലോഡുകളായി വിറ്റ റബ്ബറിന്റെ ഭാരവും, ഗ്രേഡും, വിലയും ആണ്. കാരണം ഒരു നിര്‍മ്മാതാവില്‍ നിന്ന് ഒരു ലോഡ് (പതിനാറ് റണ്‍ വരെ ആകാം) ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഒരാഴ്ചത്തെ കാലാവധി ലോഡ് അയക്കുവാനായി ലഭിക്കുന്നു. ഈ നിയമം നിര്‍മ്മാതാക്കളും വന്‍കിട ഡീലര്‍ മാരും ചേര്‍ന്ന് ഉണ്ടാക്കിയതാണ്. വിപണിയില്‍ വില താഴുകയും അതിനേക്കാള്‍ വലിയ വ്യത്യാസത്തില്‍ ലോഡുകള്‍ വില്ക്കുകയും ഒരേ ദിവസം ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവും ഇത്തരം സംഘങ്ങള്‍ക്ക് അനുകൂലമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. രജിസ്ട്രാര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു മാസത്തിനകം വിവരാവകാശ നീയമപ്രകാരം ആവശ്യപ്പെടുന്ന രേഖ ശേഖരിച്ച് നല്‍കുവാന്‍ കഴിയില്ല എന്ന കണ്ടെത്തലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇത്തരം ഒരു ഉത്തരവിന് കാരണം. അത് കാരണം ഓരോ സൊസൈറ്റിയുടെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു. കക്കാനറിയാമെന്നുള്ളവര്‍ക്ക് പ്രസ്തുതത വിധിയിലൂടെ നില്ക്കുവാനും അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോഴത്തെ ഇന്റെര്‍ നെറ്റ് ഇ-മെയില്‍ സൌകര്യങ്ങള്‍ വളരെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയും. ഒരാഴ്ചക്കുള്ളില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്കുവാന്‍ സാധിക്കും എന്നതാണ് വാസ്തവം. രജിസ്ട്രാറുടെ ഓഫീസില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികളുടെ വാങ്ങല്‍ വില്‍ക്കല്‍ രേഖകളൊന്നും ശേഖരിക്കാറില്ല. രജിസ്ട്രാറുടെ നിയന്ത്രണത്തിന്‍ കീഴിലാണെങ്കിലും പല കാര്യങ്ങളിലും ഇവര്‍ സുരക്ഷിതരാണ്. 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയുടെ വിവരങ്ങള്‍ വിവരാവകാശപ്രകാരം ലഭിച്ചപ്പോള്‍ 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി കയറ്റുമതി ചെയ്തത് 2.11 രൂപ പ്രതികിലോഗ്രാം എന്ന നിരക്കിലാണ്. റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ച വിവരത്തിലും ധാരാളം പാളിച്ചകള്‍ ഉണ്ടായിരുന്നു.

കോടികളുടെ തിരിമറികള്‍ നടത്തുന്ന കോപ്പറേറ്റീവ് സഹകരണ സംഘങ്ങള്‍ രജിസ്ട്രാറുടെ നിരീക്ഷണ വിധേയമാക്കുകയും ഒരു പൌരന്‍ ഫീസടച്ച് വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ രജിട്രാറുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ലഭ്യമാക്കേണ്ടത് ഒരാവശ്യം തന്നെയാണ്. പ്രവര്‍ത്തനത്തിന് സര്‍ക്കാരില്‍ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണം പറ്റുന്ന സഹകരണ സൊസൈറ്റികളുടെ സുതാര്യമായ പ്രവത്തനം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സൌസൈറ്റികള്‍ക്കുണ്ടാകുന്ന ലാഭവിഹിതം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ആ തുകയുടെ കുറവു വരുത്തുക വഴി പല ക്രമക്കേടുകളും നടക്കുന്നു എന്നുവേണം കരുതുവാന്‍.

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

Required fields are marked *

*
*

%d bloggers like this: