Author Archives: കേരളഫാര്‍മര്‍

ഞാനൊരു കര്‍ഷകന്‍ – കര്‍ഷകര്‍ക്കെതിരെയുള്ള അഴിമതി അവസാനിപ്പിക്കുവാനായി കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു.

വിവരാവകാശം നിഷേധിക്കാന്‍ പഴുതുകള്‍ ഏറെ

വിവരാവകാശം നിലവില്‍ വന്നത് ഭരണ സുതാര്യത ഉറപ്പാക്കുകയും ഒരു പൌരന്‍ പത്തുരൂപ ഫീസ് നല്‍കി ആവശ്യപ്പെടുന്ന രേഖ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ അടച്ചാല്‍ മുപ്പത് ദിവസങ്ങള്‍ക്കകം ലഭ്യമാക്കും എന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് തിരിമറികള്‍ക്ക് ധാരാളം അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നതായി കാണാം. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി (ചാരിറ്റബിള്‍ സൊസൈറ്റി) യുടെ സെക്രട്ടറിയായ ഞാനും വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഉണ്ണികൃഷ്ണന്‍ (ലക്ചറര്‍ ചങ്ങനാശേരി എസ്.ഡി. കോളേജ്) അവര്‍കള്‍ക്കൊപ്പം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട് […]

വിവരാവകാശ പ്രവര്‍ത്തകര്‍ സമരത്തിലേയ്ക്ക്

സെക്രട്ടേറിയറ്റ് നടയില്‍ മാര്‍ച്ച് 4 ന് രാവിലെ 10.30 മണിക്ക് ആരംഭിക്കുന്നു. ഇത്തരം ഒരു ധര്‍ണക്ക് വഴിയൊരുക്കിയ വാര്‍ത്ത ഇവിടെ കാണാം.  Commision Report PDF

ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല

റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് -Ref. No.59/2008-vig dt 04 March 2008 പ്രകാരം 2006 – 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ Ref:- 41/2/07-08/PUB/RTI-56 ആയി കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് 2007, വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. […]

വിവരാവകാശം – ഒന്നാമത്തെ അപ്പീല്‍

റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുകണക്കിന് പേജുകള്‍ ഉള്ളതില്‍ നിന്ന് ഭാഗികമായി മാത്രം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. നൂറുകണക്കിന് പേജുകള്‍ അടങ്ങിയ പൂര്‍ണ വിവരങ്ങള്‍ ഒരു സി.ഡി യില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാമത്തെ അപ്പീലായി അപ്പിലേറ്റ് അതോറിറ്റിക്ക് അപേക്ഷ രൂപത്തില്‍ 20-02-2008 ല്‍ ഒരു ഈമെയില്‍ സന്ദേശം (ഡോക്കുമെന്റ് രൂപത്തില്‍) അയച്ചു. അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡ് തന്ന മറുപടിയുടെയും കോപ്പികള്‍ മൂന്ന് ഫയലുകളായി അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രസ്തുത അപേക്ഷയുടെ പകര്‍പ്പ് […]

വിവരാവകാശം – റബ്ബര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ച ആദ്യത്തെ വിവരം

2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ ലഭിക്കുന്നത്. പ്രസ്തുത നിയമത്തിന് ഒരായിരം സ്തുതി. 24.01-08 ല്‍ അയച്ച അപേക്ഷയില്‍ പ്രകാരം ലഭിച്ച കത്ത് ഇതാണ്. അത് HTML രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല രാജ്യങ്ങളിലേയ്ക്കും താണവിലയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത് സുതാര്യമാണോ എന്നരന്വേഷണം കൂടിയാണ് […]

2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി

വിവരാവകാശനിയമം പ്രയോജനപ്പെടുത്തി റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൊടുത്ത അപേക്ഷയും അതുമായി ബന്ധപ്പെട്ട മേല്‍ നടപടികളും ഡോക്കുമെന്റ് അല്ലെങ്കില്‍ HTML എന്നീ ഫയലുകളായി ചുവടെ ചേര്‍ക്കുന്നു. അപേക്ഷ ആംഗലേയത്തില്‍ / HTML 1. അപേക്ഷ തയ്യാറാക്കി അയച്ചത് പത്തുരൂപ കോര്‍ട്ട് ഫീസ്റ്റാമ്പ് ഒട്ടിച്ച് രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി അയച്ചു. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/-രൂപ, രജിസ്റ്റേര്‍ഡ് ജോസ്റ്റ് ഫീ 22/- രൂപ). അപേക്ഷ കവറിലിടാതെ മടക്കി സ്റ്റാപ്ലറിന്റെ സഹായത്താല്‍ പിന്‍ ചെയ്ത് പുറമെ അഡ്രസ് […]