വിവരാവകാശം നിഷേധിക്കാന്‍ പഴുതുകള്‍ ഏറെ

വിവരാവകാശം നിലവില്‍ വന്നത് ഭരണ സുതാര്യത ഉറപ്പാക്കുകയും ഒരു പൌരന്‍ പത്തുരൂപ ഫീസ് നല്‍കി ആവശ്യപ്പെടുന്ന രേഖ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ അടച്ചാല്‍ മുപ്പത് ദിവസങ്ങള്‍ക്കകം ലഭ്യമാക്കും എന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് തിരിമറികള്‍ക്ക് ധാരാളം അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നതായി കാണാം. ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി (ചാരിറ്റബിള്‍ സൊസൈറ്റി) യുടെ സെക്രട്ടറിയായ ഞാനും വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഉണ്ണികൃഷ്ണന്‍ (ലക്ചറര്‍ ചങ്ങനാശേരി എസ്.ഡി. കോളേജ്) അവര്‍കള്‍ക്കൊപ്പം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ അതി സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറെ (ശ്രീ സിബി മാത്യു) കേരളസ്റ്റേറ്റ് കോപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനെതിരായ പരാതിയുമായി ചെന്നു കണ്ടു. അദ്ദേഹം പറഞ്ഞത് കോപ്പറേറ്റീവ് സൊസൈറ്റികള്‍ പരിശോധിക്കുവാനുള്ള അധികാരം ഞങ്ങള്‍ക്കില്ല. നിങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ അടുത്ത് പരാതിപ്പെടുക. അവര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് പരിശോധിക്കുവാന്‍ കഴിയുകയുള്ളു.

കര്‍ഷകരില്‍ നിന്ന് നാലാം തരത്തിന് താഴെ മാത്രം വാങ്ങുന്ന റബ്ബര്‍ മാര്‍ക്ക് ചിലരില്‍ നിന്ന് ആര്‍എസ്എസ് 1x വാങ്ങുകയും അവരുടെ സൈറ്റില്‍ വില പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. വിവരാവകാശ നിയമം 2005 പ്രകാരം 5-12-2008 ല്‍ പ്രസ്തുത വര്‍ഷം ഓണത്തിന് ശേഷം റബ്ബറിന് ദിനം പ്രതി അഞ്ച് രൂപയില്‍ക്കൂടുതല്‍ വിലയിടിയുകയുണ്ടായി പല ദിവസങ്ങളിലും. ഞാന്‍ രേഖാമൂലം ആവശ്യപ്പെട്ടത് കേരളത്തിലെ കോപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ഒരു നിശ്ചിത കാലയളവില്‍ കേരളത്തില്‍ നിന്നും ലോഡുകളായി വിറ്റ റബ്ബറിന്റെ ഭാരവും, ഗ്രേഡും, വിലയും ആണ്. കാരണം ഒരു നിര്‍മ്മാതാവില്‍ നിന്ന് ഒരു ലോഡ് (പതിനാറ് റണ്‍ വരെ ആകാം) ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഒരാഴ്ചത്തെ കാലാവധി ലോഡ് അയക്കുവാനായി ലഭിക്കുന്നു. ഈ നിയമം നിര്‍മ്മാതാക്കളും വന്‍കിട ഡീലര്‍ മാരും ചേര്‍ന്ന് ഉണ്ടാക്കിയതാണ്. വിപണിയില്‍ വില താഴുകയും അതിനേക്കാള്‍ വലിയ വ്യത്യാസത്തില്‍ ലോഡുകള്‍ വില്ക്കുകയും ഒരേ ദിവസം ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവും ഇത്തരം സംഘങ്ങള്‍ക്ക് അനുകൂലമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. രജിസ്ട്രാര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു മാസത്തിനകം വിവരാവകാശ നീയമപ്രകാരം ആവശ്യപ്പെടുന്ന രേഖ ശേഖരിച്ച് നല്‍കുവാന്‍ കഴിയില്ല എന്ന കണ്ടെത്തലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇത്തരം ഒരു ഉത്തരവിന് കാരണം. അത് കാരണം ഓരോ സൊസൈറ്റിയുടെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുന്നു. കക്കാനറിയാമെന്നുള്ളവര്‍ക്ക് പ്രസ്തുതത വിധിയിലൂടെ നില്ക്കുവാനും അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോഴത്തെ ഇന്റെര്‍ നെറ്റ് ഇ-മെയില്‍ സൌകര്യങ്ങള്‍ വളരെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയും. ഒരാഴ്ചക്കുള്ളില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്കുവാന്‍ സാധിക്കും എന്നതാണ് വാസ്തവം. രജിസ്ട്രാറുടെ ഓഫീസില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികളുടെ വാങ്ങല്‍ വില്‍ക്കല്‍ രേഖകളൊന്നും ശേഖരിക്കാറില്ല. രജിസ്ട്രാറുടെ നിയന്ത്രണത്തിന്‍ കീഴിലാണെങ്കിലും പല കാര്യങ്ങളിലും ഇവര്‍ സുരക്ഷിതരാണ്. 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയുടെ വിവരങ്ങള്‍ വിവരാവകാശപ്രകാരം ലഭിച്ചപ്പോള്‍ 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി കയറ്റുമതി ചെയ്തത് 2.11 രൂപ പ്രതികിലോഗ്രാം എന്ന നിരക്കിലാണ്. റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ച വിവരത്തിലും ധാരാളം പാളിച്ചകള്‍ ഉണ്ടായിരുന്നു.

കോടികളുടെ തിരിമറികള്‍ നടത്തുന്ന കോപ്പറേറ്റീവ് സഹകരണ സംഘങ്ങള്‍ രജിസ്ട്രാറുടെ നിരീക്ഷണ വിധേയമാക്കുകയും ഒരു പൌരന്‍ ഫീസടച്ച് വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ രജിട്രാറുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ലഭ്യമാക്കേണ്ടത് ഒരാവശ്യം തന്നെയാണ്. പ്രവര്‍ത്തനത്തിന് സര്‍ക്കാരില്‍ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണം പറ്റുന്ന സഹകരണ സൊസൈറ്റികളുടെ സുതാര്യമായ പ്രവത്തനം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സൌസൈറ്റികള്‍ക്കുണ്ടാകുന്ന ലാഭവിഹിതം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ആ തുകയുടെ കുറവു വരുത്തുക വഴി പല ക്രമക്കേടുകളും നടക്കുന്നു എന്നുവേണം കരുതുവാന്‍.

Advertisements

വിവരാവകാശ പ്രവര്‍ത്തകര്‍ സമരത്തിലേയ്ക്ക്

സെക്രട്ടേറിയറ്റ് നടയില്‍ മാര്‍ച്ച് 4 ന് രാവിലെ 10.30 മണിക്ക് ആരംഭിക്കുന്നു.

ഇത്തരം ഒരു ധര്‍ണക്ക് വഴിയൊരുക്കിയ വാര്‍ത്ത ഇവിടെ കാണാം.  Commision Report PDF

ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല

റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് -Ref. No.59/2008-vig dt 04 March 2008 പ്രകാരം 2006 – 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ Ref:- 41/2/07-08/PUB/RTI-56 ആയി കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് 2007, വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. അതിനാല്‍ പേജ് നമ്പര്‍ 14 ലെ വാര്‍ഷിക കണക്കിലെത്തുവാന്‍ കഴിയുന്നില്ല. എനിക്ക് കിട്ടിയ വിവരത്തിലെ ചില പിശകുകള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ഒരേ പേജിന്റെ മറ്റൊരു പകര്‍പ്പില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയത് പേജെണ്ണം തികയ്ക്കുവാനെന്ന് വ്യക്തം.
  2. കയറ്റുമതി മൂല്യം ചിലപേജുകളില്‍ ഡോളറായി മാത്രം രേഖപ്പെടുത്തിയത് വാര്‍ഷിക കണക്കിലെ ആകെ ഇറക്കുമതി മൂല്യം രൂപയായി രേഖപ്പെടുത്തിയതില്‍ എത്തുവാന്‍ സഹായകമല്ല.
  3. ഒഴിഞ്ഞ പേജുകള്‍  NIL റിപ്പോര്‍ട്ട് ആയിപ്പോലും പരിഗണിക്കാന്‍ കഴിയില്ല.. ചുരുക്കിപ്പറഞ്ഞാല്‍ അത്തരം പേജുകളില്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ അക്കങ്ങള്‍ എഴുതി ചേര്‍ക്കാം.
  4. കവറിംഗ് ലറ്ററിന്റെ ഒറിജിനല്‍ കോപ്പി റബ്ബര്‍ ബോര്‍ഡില്‍ സൂക്ഷിക്കേണ്ടത് പേജ് നമ്പര്‍ ഇട്ടയച്ചത് ശരിയായ നടപടി അല്ല.
  5. കയറ്റുമതി ചെയ്യുന്നവര്‍ പ്രതിമാസം കൊടുക്കുന്ന റിപ്പോര്‍ട്ടുകളില്‍ പലതിനും ഒരേകീകൃത സ്വഭാവം ഇല്ല.
  6. റബ്ബര്‍ ബോര്‍ഡില്‍ ലഭിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടുകള്‍ക്ക് ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെയുത്തിയതായി കാണുന്നില്ല.
  7. ലാറ്റക്സിലടങ്ങിയിരിക്കുന്ന ഉണക്കറബ്ബര്‍ മാത്രം കണക്കാക്കാമെന്നിരിക്കെ 40% റബ്ബറേതരവസ്തുക്കളും അതിന്റെ തൂക്കവും വിലയും പരിഗണിക്കുന്നതിലൂടെ താണവിലയിലുള്ള കയറ്റുമതിയായി രേഖപ്പെടുത്തുവാന്‍ അവസരമൊരുക്കുന്നു.
  8. ടെലഫോണിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളായും രേഖപ്പെടുത്തിയിരിക്കുന്നു.
  9. കയറ്റുമതിയുടെ പൂര്‍ണ നിയന്ത്രണം ലൈസന്‍സ് നല്‍കല്‍, പരിശോധന, റദ്ദാക്കല്‍ മുതലായവ റബ്ബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നിരിക്കെ  ശരിയായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുന്നതിലും ലഭ്യമാക്കുന്നതിലും പരാജയപ്പെടുന്നു. മുതലായവ

പ്രതിമാസ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മിസ്സിംഗ് പേജുകളും മറ്റും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റില്‍ കണക്കുകൂട്ടിയത് അപൂര്‍ണമാണെങ്കിലും ഇവിടെ ലഭ്യമാണ്.  പ്രത്യേകമായി കണ്ടെത്തുവാന്‍ കഴിഞ്ഞത് 2006 ആഗസ്റ്റ് മാസം പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 91.82 രൂപ ശരാശരി വില ഉണ്ടായിരുന്നപ്പോള്‍ 2.13 രൂപ നിരക്കിലും ഐഎസ്എന്‍ആര്‍ 88.28 രൂപ ശരാശരി വിലയുണ്ടായിരുന്നപ്പോള്‍ 2.06 രൂപയ്ക്കു വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടന്നതായി കാണുവാന്‍ കഴിഞ്ഞു. കൂടാതെ പല കയറ്റുമതിക്കാരും പല രാജ്യങ്ങളിലേയ്ക്കും ആഭ്യന്തര വിപണിയായ കോട്ടയം മാര്‍ക്കറ്റ് വിലയേക്കാള്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതായും കാണുവാന്‍ കഴിയും. ഒരേ ഡിപ്പാര്‍ട്ട് മെന്റായ മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ ഏറിയ പങ്കും പൂജ്യം ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്യുവാന്‍ അവസരമൊരുക്കിയും, വാറ്റ്,  സെസ്  മുതലായവയില്‍  ഇളവുകള്‍ നല്കി  ശരാശരി അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വിലയ്ക്ക്  ചിലര്‍ കയറ്റുമതി ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇത്തരം നടപടി സംസ്ഥാനത്തിന് ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടക്കുന്നു. കൃത്യമായ കണക്കുകള്‍ ലഭിച്ചാല്‍ ഇത്തരത്തില്‍ എത്രകോടികളാണ് നഷ്ടപ്പെട്ടത് എന്ന് കണക്കാക്കുവാന്‍ കഴിയും.

വിവരാവകാശം – ഒന്നാമത്തെ അപ്പീല്‍

റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുകണക്കിന് പേജുകള്‍ ഉള്ളതില്‍ നിന്ന് ഭാഗികമായി മാത്രം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. നൂറുകണക്കിന് പേജുകള്‍ അടങ്ങിയ പൂര്‍ണ വിവരങ്ങള്‍ ഒരു സി.ഡി യില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാമത്തെ അപ്പീലായി അപ്പിലേറ്റ് അതോറിറ്റിക്ക് അപേക്ഷ രൂപത്തില്‍ 20-02-2008 ല്‍ ഒരു ഈമെയില്‍ സന്ദേശം (ഡോക്കുമെന്റ് രൂപത്തില്‍) അയച്ചു. അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡ് തന്ന മറുപടിയുടെയും കോപ്പികള്‍ മൂന്ന് ഫയലുകളായി അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രസ്തുത അപേക്ഷയുടെ പകര്‍പ്പ് (ഹാര്‍ഡ് കോപ്പി) പോസ്റ്റിലൂടെയും അയക്കുന്നു ആദ്യത്തെ അപേക്ഷയുടെയും റബ്ബര്‍ ബോര്‍ഡില്‍ നിന്ന് തന്ന ഭാഗികമായ മറുപടിയുടെയും കോപ്പികള്‍ സഹിതം.

കത്ത് ചെയര്‍മാന് അയച്ചത് പ്രിന്റൗട്ടും ഫോട്ടോസ്റ്റാറ്റും കൂടി 34 രൂപയും രജിസ്റ്റേര്‍ഡ് പോസ്റ്റ് അക്നോളഡ്ജ്മെന്റ് ഉള്‍പ്പെടെ 30 രൂപയും ചെലവായി.

CIC ഒരു സുപ്രധാന വിധി 18-2-08 ന് പുറപ്പെടുവിച്ചിരിക്കുന്നു.

കാര്‍ത്തിക്‌ ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട്‌ ആവശ്യപ്പെട്ട കുറച്ച്‌ വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:-

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.

വിധി ഇവിടെ കാണാം (പിഡിഎഫ് ഫയല്‍)

അപ്പീലിന് മറുപടിയായി റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയില്‍ നിന്ന് കിട്ടിയ ഈമെയിലില്‍ അറ്റാച്ച്മെന്റായി കട്ടിയത്.

അപ്പിലേറ്റ് അതോറിറ്റി ശ്രീ. പി.സി. ജോണിന് ഈമെയിലിലൂടെയും അക്നോളഡ്ജ്മെന്റോടെയുള്ള രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റ് ആയി അയക്കുകയും ചെയ്തു. പ്രിന്റൗട്ടിനും കോപ്പിയ്ക്കും പോസ്റ്റേജിനും 34/- രൂപ ചെലവായി.

അപ്പിലേറ്റ് അതോറിറ്റിയ്ക്ക് പരാതിപ്പെട്ടതിന്റെ ഫലമായി 2006-07 വര്‍ഷത്തെ കയറ്റുമതിയുടെ വിവരങ്ങള്‍ 350 പേജുകളിലാണെന്നും പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ അയച്ചാല്‍ ഫോട്ടോകോപ്പിയായി ലഭിക്കും. കിട്ടിയ മറുപടി
അപ്പിലേറ്റ് അതോറിറ്റിയുടെ ഓര്‍ഡര്‍ പ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ 800/- രൂപ (രജിസ്റ്റേര്‍ഡ് പാഴ്സല്‍ അല്ലെങ്കില്‍ കൊരിയറായി അയക്കുന്നതിനുള്‍പ്പെടെ) അടച്ചതിന്റെ രസീതുള്‍പ്പെടെ ഒരു കത്ത് രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റ് അക്നോളഡ്ജ്മെന്റ് സഹിതം 10-03-08 -ല്‍ അയച്ചു. ചെലവായത് പ്രിന്റൗട്ടും ഫോട്ടോകോപ്പിയും 12/- രൂപ, രജിസ്ട്രേഷന്‍ ഫീ 25/- രൂപ.

വിവരാവകാശം – റബ്ബര്‍ബോര്‍ഡില്‍ നിന്ന് ലഭിച്ച ആദ്യത്തെ വിവരം

2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം വിവരാവകാശ നിയമത്തിന്റെ സഹായത്താല്‍ ലഭിക്കുന്നത്. പ്രസ്തുത നിയമത്തിന് ഒരായിരം സ്തുതി. 24.01-08 ല്‍ അയച്ച അപേക്ഷയില്‍ പ്രകാരം ലഭിച്ച കത്ത് ഇതാണ്. അത് HTML രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല രാജ്യങ്ങളിലേയ്ക്കും താണവിലയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടത് സുതാര്യമാണോ എന്നരന്വേഷണം കൂടിയാണ് ഈ പേജ് പ്രസിദ്ധീകരിക്കുന്നതിലൂടെ ആഗ്രഹിക്കുന്നത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കുവാനെന്ന വ്യാജേന സെസ്, വാറ്റ്, ഗ്രേഡിംഗ് മുതലായവയില്‍ ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് നടത്തുന്ന താണവിലക്കുള്ള കയറ്റുമതി അന്താരാഷ്ട്ര വിലയിടിക്കുവാനും വന്‍കിട ഉല്പന്ന നിര്‍മാമാതാക്കളെ കുറുക്ക് വഴികളിലൂടെ സഹായിക്കുവാനാണ് എന്ന് സംശയം ജനിപ്പിക്കുന്നതാണ്.

ലഭ്യമായ കണക്കുകള്‍ എക്സല്‍ വര്‍ക്ക് ഷീറ്റുകളായി പ്രതികിലോ വിലയും കൂടി കണക്കാക്കി അവതരിപ്പിക്കുന്നു. വര്‍ക്ക് ഷീറ്റിലെ ആറാം പേജില്‍ ലഭ്യമായ ഗ്രാഫ് പ്രകാരം 69 രൂപയോടടുത്ത് മാത്രമേ ആഭ്യന്തരവിപണിയില്‍ വില താണിട്ടുള്ളു എന്ന് മനസിലാക്കാം. ഒരു ഇന്‍ഡ്യന്‍ നിര്‍മാതാവിന് 1.50 രൂപ സെസും, 4% വാറ്റും നല്‍കണം. വാങ്ങിയവിലയിലും താണ കയറ്റുമതി എന്തിന് വേണ്ടിയാണ്?

56544.725 ടണ്ണുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ അതിലെ ഉണക്ക റബ്ബറിന്റെ അളവ് 50122.151 ടണ്ണുകളായിരുന്നു. കാരണം കയറ്റുമതി ചെയ്ത 60% drc ലാറ്റെക്സ് 16056.427 ടണ്ണുകളാണ് എങ്കില്‍ അതിലടങ്ങിയിരുന്ന ഉണക്ക റബ്ബറിന്റെ അളവ് 9633.853 ടണ്ണുകള്‍ ആയിരുന്നു. 40% റബ്ബറേതര വസ്തുക്കള്‍ 6422.574 ടണ്ണുകളായിരുന്നു. ആകെ ഉല്പാദനത്തിലും 60% ഡി.ആര്‍.സി ലാറ്റെക്സ് കൂടുതല്‍ ഉല്പാദിപ്പിച്ചാല്‍ പ്രൊഡക്ടിവിറ്റിയും വര്‍ദ്ധിപ്പിക്കാം.

89699 ടണ്ണുകള്‍ ഇറക്കുമതി ചെയ്തതില്‍ റബ്ബറേതരവസ്തുക്കളുള്ള ലാറ്റെക്സ് 1301 ടണ്ണുകളും വിലക്കുറവുള്ള ബ്ലോക്ക് റബ്ബര്‍ 55075 ടണ്ണുകളും ആണ്. അന്താരാഷ്ട്ര ശരാശരി വില 9779 രൂപ പ്രതി ക്വിന്റല്‍ ആയിരുന്നപ്പോള്‍ ശരാശരി ഇറക്കുമതി മൂല്യം 8698 രൂപ പ്രതി ക്വിന്റല്‍ ആയിരുന്നു.

2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി

വിവരാവകാശനിയമം പ്രയോജനപ്പെടുത്തി റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൊടുത്ത അപേക്ഷയും അതുമായി ബന്ധപ്പെട്ട മേല്‍ നടപടികളും ഡോക്കുമെന്റ് അല്ലെങ്കില്‍ HTML എന്നീ ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.

അപേക്ഷ ആംഗലേയത്തില്‍ / HTML

1. അപേക്ഷ തയ്യാറാക്കി അയച്ചത് പത്തുരൂപ കോര്‍ട്ട് ഫീസ്റ്റാമ്പ് ഒട്ടിച്ച് രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി അയച്ചു. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/-രൂപ, രജിസ്റ്റേര്‍ഡ് ജോസ്റ്റ് ഫീ 22/- രൂപ). അപേക്ഷ കവറിലിടാതെ മടക്കി സ്റ്റാപ്ലറിന്റെ സഹായത്താല്‍ പിന്‍ ചെയ്ത് പുറമെ അഡ്രസ് എഴുതിയാണ് അയക്കുന്നത്. അത്കാരണം കിട്ടിയത് ഒഴിഞ്ഞ കവറാണ് എന്ന് പറയില്ലല്ലോ.

കിട്ടിയ മറുപടി ആംഗലേയത്തില്‍ / HTML

മേല്‍ക്കാണുന്ന മറുപടി ലഭിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കോര്‍ട്ട് ഫീസ്റ്റാമ്പ് പോര എന്ന് എന്‍.ടി.വി ഡയറക്ടര്‍ ഏലിയാസ് ജോണില്‍ നിന്ന് മനസിലാക്കിയതിന്റെ വെളിച്ചത്തില്‍ അതേ അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അയച്ചു.

2. രണ്ടാമതും അപേക്ഷയില്‍ ഡിമാന്റ് ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അക്നോളഡ്ജ്മെന്റോടുകൂടി രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായിത്തന്നെ അയച്ചു. പ്രസ്തുത കോപ്പിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ആംഗലേയത്തില്‍ എന്നത്. (ചെലവായത് പ്രിന്റ് ഔട്ട് എടുക്കുവാന്‍ 7/- രൂപ, പത്തുരൂപയുടെ DD ക്ക് 30/- രൂപ കമ്മിഷന്‍, രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റിന് 25/- രൂപ.)

24/1/08 ലെ അപേക്ഷയ്ക്ക് കിട്ടിയ മറുപടി / HTML പ്രകാരം ഏറ്റവും താണ പോസ്റ്റല്‍ ഓര്‍ഡര്‍ പത്തുരൂപയും കമ്മിഷന്‍ ഒരു രൂപയും ചെലവാക്കി കൈകൊണ്ട് എഴുതിയ അപേക്ഷ / HTML അക്നോളഡ്ജ്മെന്റ് ഉള്‍പ്പെടെ രജിസ്റ്റേര്‍ഡ് ബൈ പോസ്റ്റായി 25/- രൂപ ചെചവാക്കി അയച്ചു.

കയറ്റുമതി നടന്നത് 14-ാം പേജ് പ്രകാരം ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 30 – 2007 ല്‍ പ്രസിദ്ധീകരിച്ചത്.